Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Diocese Of Quilon

Kollam

കൊ​ല്ലം രൂ​പ​ത​യു​ടെ 700-ാം വാ​ര്‍​ഷി​കം: ഇ​ട​വ​കത​ല ആ​ഘോ​ഷ​ങ്ങ​ള്‍ ഇ​ന്നുമുതല്‌

കൊ​ല്ലം: സ​പ്ത​ശ​താ​ബ്ദി നി​റ​വി​ലെ​ത്തി​യ ഭാ​ര​ത​ത്തി​ലെ പ്ര​ഥ​മ ക​ത്തോ​ലി​ക്കാ രൂ​പ​ത​യാ​യ കൊ​ല്ലം രൂ​പ​ത​യു​ടെ ഇ​ട​വ​ക​ത​ല ആ​ഘോ​ഷ​ങ്ങ​ള്‍ ഇ​ന്ന് ആ​രം​ഭി​ക്കും.

രൂ​പ​ത​യി​ലെ 110 ഇ​ട​വ​ക​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ന്ന്യാ​സ ഭ​വ​ന​ങ്ങ​ളി​ലും ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് യ​ഥാ​ക്ര​മം ഇ​ട​വ​ക വി​കാ​രി​മാ​ര്‍, ഡ​യ​റ​ക്ട​ര്‍​മാ​ര്‍, സ്ഥാ​പ​നാ​ധി​കാ​രി​ക​ള്‍ എ​ന്നി​വ​ര്‍ സ​ഭാ​ജൂ​ബി​ലി പ​താ​ക ഉ​യ​ര്‍​ത്തും. പ​ള്ളി​ക​ളി​ലും തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലും ചാ​പ്പ​ലു​ക​ളി​ലും വ​ച​ന​വാ​യ​നാ പീ​ഠ​ത്തി​ല്‍ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശി​പ്പി​ക്കും. വ​ത്തി​ക്കാ​ന്‍റെ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി​യു​ടെ സ​ന്ദേ​ശ പ്ര​കാ​രം പ്രാ​രം​ഭ ദി​വ്യ​ബ​ലി മ​ധ്യേ ജൂ​ബി​ലി വി​ളം​ബ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തും. അ​ല്‍​മാ​യ, യു​വ​ജ​ന പ്ര​തി​നി​ധി​ക​ള്‍ ജൂ​ബി​ലി പ്രാ​ര്‍​ഥ​ന ന​യി​ക്കും.

വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹ സ്ഥാ​പി​ച്ച പോ​ര്‍​ട്ട് കൊ​ല്ലം ശു​ദ്ധീ​ക​ര​ണ​മാ​താ പ​ള്ളി​യി​ല്‍ കൊ​ല്ലം ബി​ഷ​പ് ഡോ.​പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി ഓ​ഗ​സ്റ്റ് ഒ​മ്പ​തി​ന് കൊ​ടി​യേ​റ്റി ത്രി​വ​ര്‍​ഷ ജൂ​ബി​ലി​യു​ടെ രൂ​പ​താ​ത​ല ആ​ത്മീ​യ ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ചി​രു​ന്നു.

കൊ​ല്ലം പ​ട്ട​ത്താ​നം ഭാ​ര​ത​രാ​ജ്ഞി ഇ​ട​വ​ക ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ കൊ​ല്ലം രൂ​പ​ത​യു​ടെ എ​ഴു​ന്നൂ​റാം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള ത്രി​വ​ത്സ​ര പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഓ​ഗ​സ്റ്റ് 10ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി നി​ര്‍​വ​ഹി​ച്ചി​രു​ന്നു.

മൂ​ന്നു​വ​ര്‍​ഷം നീ​ളു​ന്ന 700-ാം ജൂ​ബി​ലി ആ​ഘോ​ഷ​വേ​ള​യി​ല്‍ രൂ​പ​ത​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തി​ക്കാ​നാ​യി തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ തെ​ളി​ച്ച ക്രി​സ്തു​ജ്യോ​തി ജൂ​ബി​ലി ദീ​പ​വും ആ​ശീ​ര്‍​വ​ദി​ച്ച രൂ​പ​ത മ​ധ്യ​സ്ഥ ക​ര്‍​മ​ല മാ​താ​വി​ന്‍റെ ഛായാ​ചി​ത്ര​വും ആ​ഗ​മ​ന​കാ​ലം ആ​രം​ഭി​ക്കു​ന്ന ന​വം​ബ​ര്‍ 29 ന് ​ഭ​വ​ന​പ്ര​യാ​ണം തു​ട​ങ്ങു​മെ​ന്ന് രൂ​പ​ത പി​ആ​ര്‍​ഒ ഫാ. ​ലാ​സ​ര്‍ എ​സ്. പ​ട്ട​ക​ട​വ് അ​റി​യി​ച്ചു.

Latest News

Corehub Up